കത്വ സംഭവം; ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗമാലതിയുടെ വീടിന് നേരെ ആക്രമണം

Web Desk |  
Published : Apr 20, 2018, 08:46 AM ISTUpdated : Jun 08, 2018, 05:44 PM IST
കത്വ സംഭവം; ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗമാലതിയുടെ വീടിന് നേരെ ആക്രമണം

Synopsis

അര്‍ദ്ധരാത്രി വീടിന് നേരെ കല്ലേറ് ജീപ്പിന്‍റെ ചില്ലുകള്‍ തകര്‍ന്നു

പാലക്കാട്: കത്വ പീഡനത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം.  ദുർഗമാലതിയുടെ വീടിനു നേരെ ഒരു സംഘം  കല്ലെറിഞ്ഞു. കല്ലേറില്‍ മുറ്റത്ത് നിർത്തിയിട്ട ജീപ്പിന്‍റെ ചില്ലുകൾ തകർന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

വീട് ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ ദുര്‍ഗ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്നാരോപിച്ച് ഒരു വിഭാഗം ദുർഗയെ ഭീഷണിപ്പെടുത്തിയിരുന്നു. തൃത്താല പറക്കുളത്താണ് ദുര്‍ഗയുടെ വീട്.

ദുര്‍ഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു... കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികൾ എന്റെ പ്രൊഫെയിലിൽ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം... മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാൽ മത്‌ മതേതര പുരോഗമന കേരളത്തിൽ... അത്‌ ഞാൻ അർഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയിൽ എനിക്കു കാണാൻ കഴിയുന്നത്‌... 

എന്താണു ഞാൻ ചെയ്ത തെറ്റ്‌ ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്കെതിരെ ചിത്രങ്ങൾ വരച്ചു.... അത്‌ ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി...ഒരു ജനാധിപത്യരാജ്യത്താണു ഞാൻ ജീവിക്കുന്നതെന്നു പലപ്പോഴും ഞാൻ എന്നെ തന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു... എനിക്ക്‌ നീതികിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'