കട്ടിപ്പാറ ഉരുൾപൊട്ടൽ: സര്‍ക്കാര്‍ ധനസഹായം ഇതുവരെ നല്‍കിയില്ല

Web Desk |  
Published : Jul 14, 2018, 06:36 AM ISTUpdated : Oct 04, 2018, 03:02 PM IST
കട്ടിപ്പാറ ഉരുൾപൊട്ടൽ: സര്‍ക്കാര്‍ ധനസഹായം ഇതുവരെ നല്‍കിയില്ല

Synopsis

ദുരന്തത്തിൽ ഇരയായ മുഴുവൻ പേർക്കും സർക്കാർ പ്രഖ്യാപിച്ച സഹായധനം ഇനിയും കിട്ടിയിട്ടില്ല

കോഴിക്കോട്: 14 പേരുടെ ജീവനെടുത്ത കട്ടിപ്പാറ ഉരുൾപൊട്ടൽ ഉണ്ടായിട്ട് ഇന്ന് ഒരു മാസം. ദുരന്തത്തിൽ ഇരയായ മുഴുവൻ പേർക്കും സർക്കാർ പ്രഖ്യാപിച്ച സഹായധനം ഇനിയും കിട്ടിയിട്ടില്ല.  

കട്ടിപ്പാറ ദുരന്തത്തിൽ രണ്ടും മക്കളും നഷ്ടപ്പെട്ട സലീം. നട്ടെല്ല് തകർന്ന് കിടപ്പാണ്, ഭാര്യയുടെ പരിക്ക് ഭേദമായി വരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും വാടക വീടുകളിലുമായി 25 കുടംബങ്ങളാണ് കഴിയുന്നത്. ദുരന്തം തുടച്ച് നീക്കിയ ഇവരുടെ ജീവിതങ്ങള്‍ക്ക് താങ്ങാകാന്‍ സര്‍ക്കാരര്‍ പ്രഖ്യാപിച്ച സഹായം ഇനിയും തേടിയെത്തിയിട്ടില്ല.  

മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം നൽകിയെന്നത് മാത്രമാണ് ആശ്വാസം. വീട് നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച 4 ലക്ഷം രൂപയിൽ സഹായം കിട്ടിയത് എട്ട് പേർക്ക് മാത്രം. അതാകട്ടെ ഒരു ലക്ഷം രൂപ വീതവും. അതേസമയം ദുരന്തബാധിതരുടെ പട്ടിക റവന്യൂവകുപ്പിന് കൈമാറിയെന്നും, സഹായധനം വൈകാതെ ലഭ്യമാകുമെന്നുമാണ് ജില്ലഭരണകൂടത്തിന്‍റെ പ്രതികരണം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം, ദൃശ്യങ്ങൾ പുറത്ത്
കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് 7 പേർക്ക് പരിക്ക്