
ദില്ലി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീം കോടതി. വിചാരണക്ക് തടസമായി നേരിയ സാധ്യത ഉണ്ടെങ്കിൽ പോലും കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റും. കേസിൽ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് ശ്രമമെന്ന് സുപ്രീംകോടതി പറഞ്ഞു.
ഭീഷണിയില്ലാതെ കേസിലെ ഇരകളുടെ അഭിഭാഷകർക്ക് മുന്നോട്ടുപോകാൻ അവസരം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസിലെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രതി സാഞ്ജി റാം ഹര്‍ജി നല്‍കി. കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താന്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യത്തിന് അനുകൂലമായ നിലപാടാണ് ഇന്ന് ബാര്‍ കൗണ്‍സില്‍ സ്വീകരിച്ചത്. സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമാണെന്നായിരുന്നു ബാർ കൗൺസിൽ സമിതി
യുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam