
സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുളള നൊബേല്‍ സമ്മാനത്തിന് ജപ്പാന്‍-ഇംഗ്ലീഷ് എഴുത്തുകാരനായ കസുവോ ഇഷിഗുറോ അര്‍ഹനായി. നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറോ സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനാണ്. നാല് തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട അദ്ദേഹത്തിന്‍റെ 'ദി റിമൈന്‍സ് ഓഫ് ഡേയ്സ്' 1989ലെ ബുക്കര്‍ പുരസ്‌കാരം നേടി.
'എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്', 'ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ഫ്‌ളോട്ടിങ് വേള്‍ഡ്', 'ദി അണ്‍കള്‍സോള്‍ഡ്', 'വെല്‍ വി വെയര്‍ ഓര്‍ഫന്‍സ്', 'നെവര്‍ ലെറ്റ് മി ഗോ' തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. നോവലുകള്‍ക്ക് പുറമേ തിരക്കഥകളും ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1954ല്‍ ജപ്പാനിലെ നാഗസാക്കിയിലാണ് ഇഷിഗുറോ ജനിച്ചത്.
ഇഷുഗുറോയുടെ രചനകൾ തീവ്ര വൈകാരിക ശക്തിയുള്ളവയും വായനക്കാരെ മായികബോധത്തിന്‍റെ അഗാധതയിലേക്ക് നയിക്കുന്നതാണെന്നും നോബൽ സമ്മാന സമിതി വിലയിരുത്തി. കഴിഞ്ഞ വർഷം ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന് സാഹിത്യ നൊബേൽ നൽകിയത് വിവാദമായിരുന്നു. ദ ബറീഡ് ജയൻറ് (2015) എന്ന നോവലാണ് അദ്ദേഹം ഒടുവിൽ രചിച്ചത്. ഫാൻറസിയുടേയും ചരിത്രത്തിന്‍റെയും സമന്വയമാണ് ഈ നോവലിന്റെ പ്രത്യേകത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam