കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ കഴിയട്ടെ; കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി

Published : Sep 24, 2018, 02:32 PM ISTUpdated : Sep 24, 2018, 02:38 PM IST
കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ കഴിയട്ടെ; കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി

Synopsis

കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടട്ടെ. കുറ്റം തെളിയിക്കപ്പെട്ടാൽ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം. ഇതിന്‍റെ മറവിൽ സഭയെ അവഹേളിക്കാൻ ശ്രമം തുടരുകയാണ് . ചില മാധ്യമപ്രവർത്തകരും നിക്ഷിപ്ത താൽപര്യക്കാരും ഇക്കൂട്ടത്തിലുണ്ട്.

കൊച്ചി:ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപറഞ്ഞ് കെസിബിസിയുടെ വാര്‍ത്താകുറിപ്പ്. വഴിവക്കിൽ സമരം ചെയ്ത് സഭയെ അവഹേളിച്ചു.സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റ് . തുടരന്വേഷണവും വിചാരണയും നിക്ഷ്പക്ഷമാകണം.കോടതിയിൽ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ത്താകുറിപ്പുലണ്ട്. 

കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടട്ടെ. കുറ്റം തെളിയിക്കപ്പെട്ടാൽ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം. ഇതിന്‍റെ മറവിൽ സഭയെ അവഹേളിക്കാൻ ശ്രമം തുടരുകയാണ് . ചില മാധ്യമപ്രവർത്തകരും നിക്ഷിപ്ത താൽപര്യക്കാരും ഇക്കൂട്ടത്തിലുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രിക്ക് നീതി ലഭിച്ചില്ല എന്ന ആരോപണം ശരിയല്ല. പരാതി കിട്ടിയപ്പോൾ തന്നെ സഭ നടപടിയെടുത്തിട്ടുണ്ട്. ഈ നടപടി സന്യാസ നിയമങ്ങൾക്കും സഭാ നിയമങ്ങൾക്കും വിരുദ്ധമാണെന്നും കെസിബിസിയുടെ വാര്‍ത്താകുറിപ്പിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയൽവക്കത്ത് കാലാവസ്ഥ ചതിച്ചു, 'മലയാളി' അടുക്കളക്ക് തീപിടിക്കുന്നു! സവാള വില കിലോ 50 രൂപയിലേക്ക്; ഓണമെത്തും മുന്നേ പച്ചക്കറി വില കുതിക്കുന്നു
പ്രിയദർശിനി സൗജന്യ യാത്രയിൽ സുപ്രധാന നീക്കവുമായി സർക്കാർ, പുരോഗതി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, സ്വകാര്യ ബസ് ഉടമകളുമായി 13 ന് ചർച്ച