
കണ്ണൂര്‍: കീഴാറ്റൂരിലെ ഭൂസമരത്തിന് പിന്തുണയുമായി സിപിഐയുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫ്. ബൈപ്പാസ് പദ്ധതിക്കെതിരെ സമരം നടത്തി വരുന്ന വയല്‍ക്കിളി പ്രക്ഷോഭകരെ സന്ദര്‍ശിച്ച ശേഷമാണ് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അവര്‍ക്ക് പിന്തുണയറിയിച്ചത്.
തുടക്കം തൊട്ടേ തങ്ങള്‍ സമരക്കാര്‍ക്കൊപ്പമായിരുന്നുവെന്ന് പറഞ്ഞ മഹേഷ് സമരപ്പന്തല്‍ കത്തിച്ചത് തെറ്റായിപ്പോയെന്നും പറഞ്ഞു. ബൈപ്പാസ് റോഡിന് ബദലായി ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചാല്‍ എല്ലാവരേയും സംതൃപ്തിപ്പെടുത്തി കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും മഹേഷ് പറഞ്ഞു.
ആരുടേയും വാശി തീര്‍ക്കാനായി സമരത്തെ ഉപയോഗിക്കരുതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam