കീഴാറ്റൂര്‍ ബൈപ്പാസ്: ഇന്ന് ദില്ലിയിൽ ഉന്നതല യോഗം

Published : Aug 03, 2018, 06:33 AM IST
കീഴാറ്റൂര്‍ ബൈപ്പാസ്: ഇന്ന് ദില്ലിയിൽ ഉന്നതല യോഗം

Synopsis

കീഴാറ്റൂർ ബൈപ്പാസ് തർക്കം ചർച്ച ചെയ്യാൻ കേന്ദ്ര ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ ഉന്നതല യോഗം.  വയൽക്കിളി സമരസമിതി പ്രതിനിധികൾ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മലയാളികളായ ബിജെപി എംപിമാർ, ബിജെപി നേതാക്കൾ, നാഷണൽ ഹൈവേ അതോററ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ദില്ലി: കീഴാറ്റൂർ ബൈപ്പാസ് തർക്കം ചർച്ച ചെയ്യാൻ കേന്ദ്ര ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ ഉന്നതല യോഗം. കണ്ണൂരിൽ ദേശീയപാതാ വികസനത്തിനെതിരെ തുരുത്തി കോളനി വാസികൾ നടത്തുന്ന സമരവും യോഗം ചർച്ച ചെയ്യും.

വയൽക്കിളി സമരസമിതി പ്രതിനിധികൾ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മലയാളികളായ ബിജെപി എംപിമാർ, ബിജെപി നേതാക്കൾ, നാഷണൽ ഹൈവേ അതോററ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. സംസ്ഥാന സർക്കാർ പ്രതിനിധികളാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. 

കീഴാറ്റൂരില്‍ പാടം നികത്തി ദേശീയപാത നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. ഈ അലൈൻമെൻറിനെതിരെ പി.കെ കൃഷ്ണദാസ് ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി