മാണി യുഡിഎഫ് വിടുമോ; ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

By Web DeskFirst Published Aug 6, 2016, 4:04 AM IST
Highlights

അതേ സമയം ചരൽക്കുന്ന് തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്. മാണിക്ക് പ്രശ്നമുണ്ടെങ്കിലും കടുത്ത തീരുമാനമെടുക്കില്ലെന്ന പ്രതീക്ഷയിലാണ് ലീഗ്. എൽഡിഎഫിൽ പുതിയ കക്ഷികളെ ഉൾപ്പെടുത്തുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി പ്രതികരിച്ചു.

രാഷ്ട്രീയകേരളം ചരൽക്കുന്നിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. യുഡിഎഫ് ക്യാമ്പിൽ ആശങ്കയും തികഞ്ഞ അനിശ്ചിതത്വവും. ഒത്ത് തീർപ്പ് നീക്കങ്ങളെല്ലാം പൊളിഞ്ഞതോടെ മാണിയുടെ തീരുമാനത്തിനായി കോൺഗ്രസ് കാത്തിരിക്കുന്നു. ഇന്നലെ വരെ മാണി പോകില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കോൺഗ്രസ് നേതാക്കൾ ഇന്ന്  ഇനി മാണി പറയട്ടെയെന്ന നിലപാടിൽ

മധ്യസ്ഥ ശ്രമം നടത്തിയ ലീഗിന് മാണിയിലിപ്പോഴും പ്രതീക്ഷയുണ്ട്. എന്നാൽ മാണിക്ക് പ്രശ്നങ്ങളുണ്ടെന്നും അത് തീർക്കണമെന്നും ഇടിയും കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. അമിത്ഷായുമായി ജോസ് കെ മാണി ഇതിനകം ചർച്ച നടത്തിയെന്നാണ് ജനാധിപത്യകേരള കോൺഗ്രസ് ആരോപണം. 

ബാർകോഴ ഗൂ‍ഡാലോചനയിലെ പ്രധാന പ്രതി ചെന്നിത്തലയല്ലെന്ന് പാർട്ടിയുടെ അന്വേഷണകമ്മീഷനിലുണ്ടായിരുന്ന ആന്റണിരാജു വെളിപ്പെടുത്തി. ബിജെപിയുമായി ചർച്ച നടത്തിയെന്ന ആരോപണം തള്ളിയ കുമ്മനം വാതിൽ തുറന്നിട്ടിരിക്കുന്നതായി ആവർത്തിച്ചു

ബിജെപിക്കൊപ്പം മാണി പോയാൽ അച്ഛനും മകനും മാത്രമേ പാർട്ടിയിലുണ്ടാകൂ എന്നാണ് കോടിയേരിയുടെ പ്രതികരണം. എൽഡിഎഫ് തൽക്കാലം കാഴ്ചക്കാരുടെ റോളിലാണെന്നാണ് സിപിഐഎം സെക്രട്ടറിയുടെ നിലപാട്

click me!