
ദില്ലി: പുതിയ ഡിസിസി അധ്യക്ഷന്മാരായി ഗ്രൂപ്പ് നോമിനികൾ വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ഡിസിസി അധ്യക്ഷന്മാർക്ക് പ്രായപരിധി ഏർപ്പെടുത്തും. പുന:സംഘടനയിൽ യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു. കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പുന:സംഘടനയുടെ ഭാഗമായി 14 ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനാണ് ഹൈക്കമാൻഡ് തീരുാമാനം.
ഡിസിസി തലത്തിൽ മാത്രം പുന:സംഘടനയുണ്ടാകാനാണ് സാധ്യത.പുതിയ അധ്യക്ഷൻമാരെ ഗ്രൂപ്പ് നോക്കി നിയമിക്കരുത്.ഗ്രൂപ്പ് വീതം വയപ്പ് ഒഴിവാക്കാൻ 21 അംഗ രാഷ്ട്രീയ കാര്യ സമിതിയുടെ ആദ്യ യോഗം മറ്റന്നാൾ യോഗം ചേരും. പ്രായപരിധി ഉൾപ്പെടെയുള്ള നിബന്ധനകൾ രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്തേക്കും. യുവാക്കൾക്ക് പ്രാമുഖ്യം നൽകിയായിക്കണം പുന:സംഘടനയെന്നും എഐസിസി നിർദ്ദേശിച്ചു.
നിയമനങ്ങളിൽ താഴെത്തട്ട് മുതലുള്ള പ്രവർത്തനമികവ് മാനദണ്ഡമാക്കണം. പുന:സംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെ വി തോമസ് എംപി കേരളത്തിന്‍റെ ചുമതലയുടെ എഐസിസി ജനറൽസെക്രട്ടറി മുകുൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam