കോണ്‍ഗ്രസിനെതിരെ ലീഗ്; സംസ്ഥാന നേതൃത്വത്തിനെതിരെ സോണിയക്ക് കത്ത്

Published : Sep 22, 2016, 01:46 PM ISTUpdated : Oct 04, 2018, 07:26 PM IST
കോണ്‍ഗ്രസിനെതിരെ ലീഗ്; സംസ്ഥാന നേതൃത്വത്തിനെതിരെ സോണിയക്ക് കത്ത്

Synopsis

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം സോണിയാഗാന്ധിക്ക് കത്ത് നൽകി .

കെ പി സി സി  അധ്യക്ഷനും പാര്‍ലമെന്‍ററി പാര്‍ട്ടിയും രണ്ട് ദിശയിലാണെന്ന് ലീഗ് കത്തില്‍ ആരോപിക്കുന്നു. തര്‍ക്കം അണികള്‍ക്കിടയിലല്ല, നേതാക്കള്‍ക്കിടയിലെന്നും ലീഗ് ചൂണ്ടിക്കാണിക്കുന്നു . ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മൂന്നു ദിശകളില്‍ നീങ്ങുകയാണ്. ഈ രീതിയില്‍ തുടരാന്‍ ഒരിക്കലും ലീഗിന് കഴിയില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും ലീഗ് സോണിയയെ അറിയിച്ചു.

നെടുമ്പാശേരിയില്‍ നടന്ന മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്ത് സോണിയയെ അറിയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ പടിയിറക്കത്തിനു പിന്നാലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കുന്നതാണ് ലീഗിന്‍റെ കത്തും പുതിയ സംഭവ വികാസങ്ങളും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ, അറസ്റ്റ് ഉണ്ടാകില്ലെന്ന് ജഡ്ജി; മാസപ്പടിക്കേസിലെ നിർണായക വാദങ്ങൾ
ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി; മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561