'രക്ഷാപ്രവര്‍ത്തനത്തിന് ഐടി വിദഗ്ധരെയും വളണ്ടിയര്‍മാരെയും ആവശ്യമുണ്ട്'

Published : Aug 16, 2018, 05:14 PM ISTUpdated : Sep 10, 2018, 02:35 AM IST
'രക്ഷാപ്രവര്‍ത്തനത്തിന് ഐടി വിദഗ്ധരെയും വളണ്ടിയര്‍മാരെയും ആവശ്യമുണ്ട്'

Synopsis

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്നവരുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഐടി വിദഗ്ധരെയും വളണ്ടിയര്‍മാരെയും ആവശ്യമുണ്ടെന്ന് പ്രശാന്ത് നായര്‍ ഐഎഎസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്നവരുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഐടി വിദഗ്ധരെയും വളണ്ടിയര്‍മാരെയും ആവശ്യമുണ്ടെന്ന് പ്രശാന്ത് നായര്‍ ഐഎഎസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ഐടി വിദഗ്ധരായ 30 മുതല്‍  40ആളുകളെയാണ് ആവശ്യമുള്ളത്. ഉടനെ പ്രവർത്തിക്കാൻ തയ്യാറാവുന്നവരെയാണ്  ആവശ്യം. ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങൾ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാൻ വളണ്ടിയർമാരെയും വേണം. തയ്യാറാകുന്നവര്‍ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്‍റായി സന്നദ്ധത അറിയിക്കാനാണ് കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലെയും നിയന്ത്രണം  ഏകോപിപ്പിക്കാന്‍  ഐടി മേഖലയിൽ പ്രാവീണ്യമുള്ള 30 മുതൽ 40 വരെ സന്നദ്ധ പ്രവർത്തകരെ, വളരെ അത്യാവശ്യമായി ആവശ്യമുണ്ട്. ഓരോ ജില്ലയിലും രണ്ടോ മൂന്നോ പേർ വേണ്ടിവരും.

ഓരോ പ്രദേശത്തു നിന്നും വരുന്ന അടിയന്തിര സഹായം അഭ്യർത്ഥിച്ചുള്ള കോളുകളും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യർഥനകളും കിട്ടുന്നതനുസരിച്ചു അപ്പപ്പോൾ തന്നെ ദുരന്ത നിവാരണ സേനക്കും, മറ്റ് രക്ഷാപ്രവർത്തകർക്കും കൈമാറുന്നെണ്ടെങ്കിലും, അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങൾ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാൻ വളണ്ടിയർമാരെയും വേണം.

താല്പര്യമുള്ളവർ ഏത്‌ ജില്ലയിലെ സെന്‍ററിലാണ്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നുള്ളത്, പേര് മൊബൈൽ നമ്പർ സഹിതം ഉടനെത്തന്നെ ഈ പോസ്റ്റിനു കീഴെ കമന്‍റ് ചെയ്യുക. മിക്ക സെന്ററുകളും കലക്ടറേറ്റിലാണ്‌.  ഉടനെ പ്രവർത്തിക്കാൻ തയ്യാറായായവരെയാണ്‌ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്