
തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയത്തിൽനിന്നു കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് വ്യോമമാർഗം എത്തിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ശംഖുമുഖം ടെക്‌നിക്കൽ ഏരിയയിലും വർക്കലയിലുമാണ് ഹെലികോപ്റ്ററിൽ ആളുകളെ എത്തിക്കുന്നത്.
മുഴുവൻ ആളുകളെയും താമസിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. രാവിലെ ശംഖുമുഖം ടെക്‌നിക്കൽ ഏരിയയിൽ എത്തിച്ച എത്തിച്ച 20 പേരെ ചാല ബോയ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാണു താമസിപ്പിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും വെള്ളവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഏർപ്പെടുത്തി. ആറന്മുളയിൽനിന്നു രണ്ട് കുടുംബങ്ങളെയും ഹോട്ടലിൽ കുടുങ്ങിയ ആളുകളെയും സൈന്യം രക്ഷപ്പെടുത്തി വർക്കലയിൽ എത്തിച്ചു. വർക്കല കൺവൻഷൻ സെന്‍ററില്‍ ഇവർക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
പത്തനംതിട്ടയിൽനിന്നു കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതിന് സന്നദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും ഹോട്ടൽ ഉടമകളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നു കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. നമ്പർ 0471 2730045, 2730067, 9497711281.
ചാല സ്കൂളില്‍ ഉള്ളവര്‍
റാന്നി ഫാദേഴ്‌സ് ഹൗസ് സെമിനാരിയിലെ ടി.ആർ. പ്രിൻസ് മോൻ, കൊട്ടാരക്കര കുളക്കട പ്ലാംതോട്ടം വീട്ടിൽ ഹാപ്പി ടോമി, അഭിഷേക് ജോൺ, കാട്ടാക്കട സ്വദേശി രാഹുൽ രാജു, ചന്ദ്രകാന്ത്, ബംഗളൂരു സ്വദേശി ഡി. സാമുവേൽ, ഒഡിഷ സ്വദേശികളായ സുശാന്ത് ഷെട്ടി, ബിജയ് ഗുപ്ത, മങ്കടു ജാനി, ബാദു ജമാൽ, പ്രഥാൻ തിമിലി, അമൻഷ, ശശിഗദ്ദ, അർജുൻ സേത്തി, കൃഷ്ണ ഘില, അജിത് താദിൽ, ബലുവും മാഖി, ആൻഡ്രിയ വയക്, എരുമേലി സ്വദേശി അനിൽ രാജേഷ്, മല്ലപ്പള്ളി സ്വദേശി സുബിൻ എം. സ്റ്റാൻലി.
വർക്കല കൺവൻഷൻ സെന്‍ററിലുള്ളവര്‍
ചിറയിൻകീഴ് സ്വദേശി അതുൽ വിനോദ്, മലപ്പുറം സ്വദേശി നന്ദഗോപാൽ, കണ്ണൂർ സ്വദേശി സനൽ കുമാർ, വയനാട് സ്വദേശി മനു പി. ജോൺ, ഇടുക്കി സ്വദേശി രാഹുൽ പി. രാജ്, മാരാമൺ സ്വദേശികളായ മാമൻ ചാക്കോ, റോഷിൻ ഡാനിയേൽ മാമൻ, റോബിൻ ഡാനിയേൽ, ഇടയാറന്മുള സ്വദേശികളായ അഡ്വ. സാഞ്ചി മാത്യു, സൂസൻ മാത്യു, സോഫിയ, എയ്ദൻ, സാറ, സുജ മാത്യു, റെയ്മ, വിവിൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam