കേരളത്തിന്‍റെ സമ്പദ്‍വ്യവസ്ഥ അത്ര മെച്ചമല്ല: മുഖ്യമന്ത്രി

By Web TeamFirst Published Jan 21, 2019, 1:13 PM IST
Highlights

പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായ സഹായം ആവശ്യമായിരുന്നു. എന്നാൽ ദൗർഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിന്‍റെ സമ്പദ്‍വ്യവസ്ഥ അത്രകണ്ട് മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായ സഹായം ആവശ്യമായിരുന്നു. എന്നാൽ ദൗർഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം, കേരളത്തിന് കിട്ടേണ്ടിയിരുന്ന യു എ ഇയുടെ സഹായം വേണ്ടെന്നുവെപ്പിച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുമായിരുന്ന മറ്റ് സഹായങ്ങൾ കൂടി ഇത് മൂലം സംസ്ഥാനത്തിന് നഷ്ടമായെന്നും പിണറായി നിരീക്ഷിച്ചു. 

പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ട്. മാത്രമല്ല ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തിൽ വ‌ർധനവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇവർക്കായി നിക്ഷേപ, സംരംഭ അവസരങ്ങൾ സംസ്ഥാനം  ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകണമെന്ന് പറഞ്ഞ പിണറായി വിജയൻ, വിദ്യാഭ്യാസ മേഖലയ്ക്ക് അനുസൃതമായി അവരങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റർ യൂണിവേഴ്സിറ്റി ഫോര്‍ ആൾട്ടര്‍നേറ്റീവ് എക്കണോമിക്സ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

click me!