
കൊച്ചി:കേരള എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയതിന്‍റെ ആഘോഷത്തിലാണ് അങ്കമാലിയിലെ ജസ് മരിയ ബെന്നിയുടെയും കോട്ടയത്തെ അമല്‍ മാത്യുവിന്‍റെയും വീട്. അഭിനന്ദനവുമായെത്തുന്നവരുടെ തിരക്കാണ് ഇരുവരുടെയും വീടുകളില്‍. ഒരു ഗവ. കോളേജില്‍ മെഡിസിന് അഡ്മിഷന്‍ കിട്ടണമെന്ന മാതാപിതാക്കളുടെ ആഗ്രഹം ഒന്നാംറാങ്കോടെ ജസ് മരിയ ബെന്നി നിറവേറ്റി. അഖിലേന്ത്യാതലത്തില്‍ 66-ആം റാങ്കും ജസ് മരിയക്കാണ്.
ഭാവിയില്‍ ക്യാന്‍സർ രോഗികളുടെ ശ്രുശ്രൂഷയ്ക്കായി തന്‍റെ പഠനം ഉപയോഗപ്പെടുത്തണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. എഞ്ചിനീയറിംഗ് എന്‍ട്രസില്‍ ഒന്നാമതെത്തിയ കോട്ടയം കുറുപ്പുംതുറ സ്വദേശി അമല്‍മാത്യു റാങ്ക് പ്രതീക്ഷിച്ചിരുന്നു. മുംബൈ ഐഐടിയില്‍ തുടർപഠം നടത്തണമെന്നാണ് അമലിന്‍റെ ആഗ്രഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam