പ്രളയക്കെടുതി; മില്‍മയ്ക്ക് കനത്ത നഷ്ടം

Published : Aug 31, 2018, 08:01 AM ISTUpdated : Sep 10, 2018, 04:01 AM IST
പ്രളയക്കെടുതി; മില്‍മയ്ക്ക് കനത്ത നഷ്ടം

Synopsis

പ്രളയം മൂലം സംസ്ഥാനത്ത് മിൽമയ്ക്ക് പ്രതിദിനം രണ്ടര ലക്ഷം ലിറ്റർ പാലിന്റെ ഉൽപ്പാദന കുറവ്. കന്നുകാലികൾ കൂട്ടത്തൊടെ ചത്ത് ഒടുങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് മിൽമ അധികൃതര്‍ അറിയിച്ചു

തിരുവനന്തപുരം: പ്രളയം മൂലം സംസ്ഥാനത്ത് മിൽമയ്ക്ക് പ്രതിദിനം രണ്ടര ലക്ഷം ലിറ്റർ പാലിന്റെ ഉൽപ്പാദന കുറവ്. കന്നുകാലികൾ കൂട്ടത്തൊടെ ചത്ത് ഒടുങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് മിൽമ അധികൃതര്‍ അറിയിച്ചു

തൃശൂര്‍, പത്തനം തിട്ട, ഇടുക്കി മേഖലകളിലാണ് ഏറ്റവുമധികം കന്നുകാലികള്‍ ചത്തത്. ഉല്‍പ്പാദനത്തിനൊപ്പം വില്‍പ്പനയിലും വൻ കുറവുണ്ടായി.നിലവിലെ പ്രതിസന്ധി മറികടക്കാൻ രണ്ടര ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം കര്‍ണ്ണാടകയില്‍ നിന്ന് എത്തിക്കും. ആഭ്യന്തര പാലുലുല്‍പ്പാദനം വര്‍ദ്ദിപ്പിക്കാനുള്ള മില്‍മയുടെ ശ്രമങ്ങള്‍ക്ക് വൻ തിരിച്ചടയാണ് പ്രളയമുണ്ടാക്കിയത്

മിൽമയുടെ കണക്ക് പ്രകാരം എണ്ണായിരത്തിലധികം പശുക്കളാണ് ചത്തത്. അതിനേക്കാൾ ഏറെ പശുക്കള്‍ക്ക് പരിക്കേറ്റ് പാലുൽപ്പാദനം കുറയുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കാലികളെ എത്തിക്കാനുള്ള ശ്രമവും മിൽമ നടത്തുന്നു. നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ മുന്നോട്ട് പോകാനാകുമെന്നാണ് മിൽമയുടെ കണക്ക് കൂട്ടൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി