
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് കക്കി ഡാമിനോട് അനുബന്ധമായുള്ള ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി. ശബരിഗിരി പദ്ധതി പ്രദേശത്ത് കനത്ത മഴ പെയ്‌തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ 15 സെ.മി ഉയര്‍ത്തിയത്.
പമ്പയുടെ തീരത്തുള്ള പഞ്ചായത്തുകളില്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് രാത്രി മൂന്ന് മണിയോടെ ഫേസ്ബുക്ക് ലൈവിലെത്തി കലക്‌ടര്‍ ജനങ്ങളുടെ ആശങ്കയകറ്റിയത്. ജനങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam