
ആലപ്പുഴ: കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകേറുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിക്കഴിഞ്ഞു. ഏറെ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഇനിയും രണ്ട് ദിവസം കൂടി വേണ്ടി വരും. നിരവധി പേർ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്.
പാണ്ടനാട് പഞ്ചായത്തിലെ നാല് വാർഡുകൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. പാണ്ടനാട് പഞ്ചായത്തിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘത്തിന് ഇവിടേക്ക് എത്താനാകുന്നില്ല. പമ്പയാറ് മുറിച്ച് കടന്നാലെ ഈ നാല് വാർഡുകളിലെത്താനാവൂ . തിരുവൻ വണ്ടൂർ പഞ്ചായത്തിലെ മറ്റ് വാർഡുകളോട് ചേർന്നാണിത്.
പ്രയാർ, ഉമയാറ്റുകര, മുറിയാക്കര, കുത്തിയതോട് എന്നിവയാണ് ഒറ്റപ്പെട്ട പ്രദേശങ്ങൾ . ഇവിടെ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കൂടുതൽ സംവിധാനം ആവശ്യമാണ്. നേവിയുടെയും എയര്‍ഫോഴ്സിന്‍റെയും സഹായത്തോടെ മാത്രമേ ഇവരെ രക്ഷപ്പെടുത്താനാവൂ. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലെ സ്ഥിതി ഗുരുതരമാണ്. നിരവധി പേ്ര്‍ ഇപ്പോഴും കെട്ടിടങ്ങളില്‍ കുരുങ്ങി കിടക്കുകയാണ്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയും, എറണാകുളം ജില്ലയിലെ പറവൂര്‍, കുത്തിയതോട് പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ ഇപ്പോഴും കുരുങ്ങി കിടപ്പുണ്ട്. ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തൃശൂരില്‍ ആലപ്പാട്, ചേര്‍പ്പ്, ചേറ്റുപുഴ, എട്ടുമുന പ്രദേശങ്ങലും വെള്ളത്തിനടിയിലാണ്. ഇവിടെയും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
അതിനിടയില്‍ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടര്‍ അധിക വെള്ളം ഒഴുക്കാനായി തുറക്കും. പമ്പയുടെയും കക്കട്ടാറിന്‍റെയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
വരും ദിവസങ്ങളില്‍ മഴയുടെ അളവില്‍ കുറവുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാകും. പ്രളയക്കെടുതിയില്‍ ഇന്നലെ മാത്രം 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്. അഞ്ച് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 210 ആയി. പ്രളയക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി നാളെ വൈകിട്ട് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam