
കൊച്ചി: പറവൂരില്‍ പള്ളിയില്‍ അഭയം തേടിയവരില്‍ ആറ് പേര്‍ മരിച്ചു. നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടം. പറവൂര്‍ എംഎല്‍എ വി.ഡി. സതീശന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പറവൂര്‍ ഒറ്റപ്പെട്ട നിലയിൽ തന്നെയാണ്. പറവൂര്‍ മേഖലയില്‍ ഏഴായിരത്തോളം പേര്‍ ഒറ്റപ്പെട്ടു. ഹെലികോപ്റ്ററുകൾ രക്ഷാ പ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും മേൽകൂര ഉള്ള വീടുകളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബോട്ടുകളും വള്ളങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതൽ ഇറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam