ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം; സൈന്യത്തിനേ സാധിക്കു; മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

Published : Aug 18, 2018, 03:22 PM ISTUpdated : Sep 10, 2018, 03:40 AM IST
ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം; സൈന്യത്തിനേ സാധിക്കു; മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

Synopsis

സംസ്ഥാനത്ത് അതിദയനീയ സാഹചര്യമാണ് നേരിടുന്നത്. കേരളം ഒരു പോലെ കൈകോർത്ത് നിന്നിട്ടും രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സൈന്യത്തിന്റെ സേവനം വേണ്ട വിധം പ്രയോജനപ്പെടുത്താനകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു

തിരുവനന്തപുരം: കേരളം മഹാ പ്രളയത്തിന്‍റെ പിടിയിലാണ്. കാലവര്‍ഷം കലിതുള്ളി പെഴ്തിറങ്ങുമ്പോള്‍ ജീവനറ്റുവീണത് 350 ലധികം പേര്‍ക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ സൈന്യത്തെ വിളിച്ച് രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഈ ആവശ്യത്തോട് ഇനിയും കാര്യമായ നിലയില്‍ പ്രതികരിച്ചിട്ടില്ല. ആദ്യം തന്നെ സൈന്യത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഇതേ ആവശ്യം ശക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരഭിമാനത്തെക്കാള്‍ വലുത് ജനങ്ങളുടെ ജീവനാണെന്ന് ചെന്നിത്തല ചൂണ്ടികാട്ടുന്നു.  അതുകൊണ്ട് സർക്കാർ ദുരഭിമാനം വെടിഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കണം. രക്ഷാ ചുമതല പൂർണമായും സൈന്യത്തിന് നൽകണമെന്ന്  കൈകൂപ്പി അഭ്യർത്ഥിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

സംസ്ഥാനത്ത് അതിദയനീയ സാഹചര്യമാണ് നേരിടുന്നത്. കേരളം ഒരു പോലെ കൈകോർത്ത് നിന്നിട്ടും രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സൈന്യത്തിന്റെ സേവനം വേണ്ട വിധം പ്രയോജനപ്പെടുത്താനകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയോട് സൈന്യത്തിന് പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കാനുള്ള തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്നും ചെന്നിത്തല പറഞ്ഞു. സൈന്യത്തെ രക്ഷാപ്രവർത്തനം ഏൽപ്പിച്ചിരുന്നെങ്കിൽ ഇത്രയും അപകടം ഉണ്ടാകില്ലായിരുന്നുവെന്നും ഭരണപക്ഷ എംഎൽഎമാർ പോലും രക്ഷാ പ്രവർത്തനത്തിലെ വീഴ്ച തുറന്നു പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പട്ടാള ഭരണം വേണമെന്നല്ല താൻ പറഞ്ഞത്, പട്ടാളത്തിന്റെ സേവനം ആവശ്യപ്പെടുന്നതിൽ ദുരഭിമാനം എന്തിനെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ ഡാമുകളുടെയും ഷട്ടർ അടക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ
'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്