
കേരളത്തിൽ മഴ അൽപ്പമൊന്ന് കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം തീരെ കുറഞ്ഞിട്ടില്ല. നിരവധി പേരാണ് ടെറസിന് മുകളിലും അല്ലാതെയും കുടുങ്ങി കിടക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പലരും ഒറ്റപ്പെട്ട് പോയ അവസ്ഥയാണ്. പ്രളയത്തിൽ അകപ്പെട്ടവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
1. പ്രളയത്തിൽ ഒറ്റപ്പെട്ടവർ മൊബൈല്‍ ഉള്ളവരെ കൊണ്ട് എസ്ടിഡി കോഡ് ചേര്‍ത്ത് 1077 എന്ന നമ്പറില്‍ വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്നു വേണം വിളിക്കേണ്ടത്. ആ സ്ഥലമാണ് റവന്യു വകുപ്പ് ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ലൊക്കേഷനുകളിലേക്കു രക്ഷാപ്രവര്‍ത്തകര്‍ എത്തുകയും ചെയ്യും.
2. പ്രളയത്തിൽ കുടുങ്ങിയവർ കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക.
3. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
4. കുടുങ്ങി കിടക്കുന്നവര്‍ മൊബൈലില്‍ 'ലൊക്കേഷന്‍' ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്നു നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് ഫ്‌ലാഗ് വരും, കൂടെ മുകളില്‍ കുറച്ച് അക്കങ്ങളും. അതാണു നിങ്ങള്‍ ഉള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം (coordinates), ഇതാണു ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുക. പെരുവെള്ളത്തില്‍ വിലാസം നല്‍കുന്നതിനെക്കാളും ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്കു മെസേജ് അയയ്ക്കുക.
5. പ്രളയത്തിൽ ഒറ്റപ്പെട്ടവർ വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ.കെെയ്യിലുള്ള ഭക്ഷണം പരമാവധി സമയത്തേക്ക് ഉപയോഗിക്കുക. പാകം ചെയ്യുന്ന ഭക്ഷണത്തെക്കാൾ ബിസ്കറ്റ് പോലുള്ള പാക്കറ്റ് ഫുഡ് കഴിക്കാൻ ശ്രമിക്കുക. ഉണക്കമുന്തിരി, ഈന്തപ്പഴം പോലുള്ള ഡ്രൈഫ്രൂട്സ് കയ്യിലുണ്ടെങ്കിൽ ഏറെ നല്ലതാണ്. അവ ഒപ്പമുള്ള എല്ലാം അംഗങ്ങൾക്കുമായി വീതിച്ചു കൈവശം സൂക്ഷിക്കാൻ നൽകുക.
6. പ്രളയത്തിൽ ഒറ്റപ്പെട്ടവർ ഒരിക്കലും ധെെര്യവും ആത്മവിശ്വാസവും കെെവിടരുത്. ഈ സമയം മനസിന് ധെെര്യം നൽകാനാണ് ശ്രമിക്കേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam