പ്രളയം; പമ്പയില്‍ 100 കോടിയുടെ നാശനഷ്ടം

Published : Aug 29, 2018, 01:10 PM ISTUpdated : Sep 10, 2018, 12:35 AM IST
പ്രളയം; പമ്പയില്‍ 100 കോടിയുടെ നാശനഷ്ടം

Synopsis

തീർത്ഥാടകർക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്ക് രണ്ട് പാലങ്ങളും ചരക്ക് നീക്കത്തിനായി മറ്റൊന്നും നിര്‍മ്മിക്കും. പമ്പാ തീരത്ത് നിർമ്മാണം പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്നും യോഗത്തില്‍ തീരുമാനം. 

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ പമ്പയിൽ 100 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സർക്കാർ വിലയിരുത്തൽ. പമ്പാ പുനർനിർമ്മാണം ഏകോപിപ്പാക്കൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചു. 

വെള്ളപ്പൊക്കത്തിൽ പമ്പയിൽ ഉണ്ടായത് വലിയ നാശനഷ്ടമാണ്. പുനർനിർമ്മാണം അതിവേഗത്തിലാക്കാനാണ് തീരുമാനം. റോഡ് പണി തുടങ്ങി. മൂന്ന് ബെയ്‍ലി പാലങ്ങളും ഉടനുണ്ടാക്കും. സൈന്യം നാളെ മുതൽ രംഗത്തുണ്ടാകും. തീർത്ഥാടകർക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്ക് രണ്ട് പാലങ്ങളും ചരക്ക് നീക്കത്തിനായി മറ്റൊന്നും നിര്‍മ്മിക്കും. പമ്പാ തീരത്ത് നിർമ്മാണം പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്നും യോഗത്തില്‍ തീരുമാനം. 

പമ്പയിൽ പാർക്കിംഗ് അനുവദിക്കില്ല. പാർക്കിംഗ് അടക്കം ബേസ് സ്റ്റേഷൻ ഇനി നിലക്കലാകും. നിലക്കലിൽ നിന്ന് കൂടുതൽ കെഎസ്ആർടിസി ബസ് കൾ വഴി പമ്പയിലേക്ക് കൊണ്ടുപോകും. ദേവസ്വം ബോർഡിനൊപ്പം നിർമ്മാണ പ്രവർത്തനം ഏകോപിക്കാൻ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനെ നാളത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റെ പത്മകുമാര്‍ വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം