
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ധീരതയെ അദരിച്ച് കേരള സര്‍ക്കാര്‍. തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങിലാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നത്.മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും ജനപ്രതിനിധികളും അടങ്ങുന്ന വിപുലമായ സദസ്സ് ആണ് കേരളത്തിന്‍റെ കടല്‍ മക്കളെ ആദരിക്കുന്നത്.
ഞാനും ഞാനുമെന്ന മട്ടില്‍ പങ്കുചേരുന്നതിന് ഓരോ മത്സ്യത്തൊഴിലാളിയും മുന്നിട്ട് ഇറങ്ങുകയായിരുന്നു. ബോട്ടുകള്‍ എത്തുംമുമ്പ് തന്നെ വെള്ളത്തിലിറങ്ങി മുന്‍പിന്‍ നോക്കാതെ മുന്നിട്ടിറങ്ങിയ തൊഴിലാളികളുടെ പ്രവര്‍ത്തി അവിടെയുള്ള പ്രളയബാധിതര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയെന്നും മുഖ്യമന്ത്രി.
ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം ആണ് കഴിഞ്ഞത്.. ആ ദുരന്തത്തെ അതിജീവിക്കുന്നതിൽ മൽസ്യ തൊഴിലാളികൾ വഹിച്ച പങ്ക് വലുതാണ്. ഒന്നും ചിന്തിക്കാതെ മൽസ്യ തൊഴിലാളികൾ രക്ഷ പ്രവർത്തനം നടത്തി. ധീരരായ മൽസ്യ തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്. പണ്ടത്തേതിനേക്കാൾ മൂല്യമുള്ള ഒരു നാട് പടുത്തുയർത്തണമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.
പ്രളയത്തില്‍ പെട്ട് നിരവധി പേര്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട് കിടന്നപ്പോള്‍ രക്ഷകരായി എത്തിയത് കടലിന്‍റെ മക്കളാണ്. പതിനായിരക്കണക്കിന് പേരെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രളയത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam