
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവർത്തനം പുലർച്ചെ മുതൽ ആരംഭിച്ചു. കര നാവിക വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ സർവ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവർത്തനത്തിനിറങ്ങുക. 23 ഹെലികോപ്റ്ററുകളും വലിയ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം 9 മണിയോടെ ആരംഭിക്കും. ഡിആര്‍ഡിഒ( ദേശിയ ദുരന്തനിവാരണ സേന) ഭക്ഷണ സാധനങ്ങളും വെള്ളവും എത്തിക്കാൻ ശ്രമം തുടങ്ങി.. ഹെലികോപ്റ്ററില്‍ വഴിയാണ് ഭക്ഷണപ്പൊതികള്‍ താഴേക്ക് എത്തിക്കുന്നു.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഉത്തരവായിയിട്ടുണ്ട്. മഴയും പ്രളയവും ദുരിതം സൃഷ്ടിച്ച മേഖലകളിൽ ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും ഏകോപനം വനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണുവിനും പി. ഡബ്‌ളിയു. ഡി പ്രിൻസിപ്പൽ സെക്രട്ടറി കമൽവർദ്ധൻ വി. റാവുവിനുമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന രക്ഷാപ്രവർത്തകരുടെയും സേനയുടെയും വിന്യാസത്തിന്റേയും ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുമായി ഏകോപനം നടത്തുന്നതിന്റേയും ചുമതല ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജ്യോതിലാലിനും ഊർജ സെക്രട്ടറി സഞ്ജയ് കൗളിനുമാണ്. ദുരിതാശ്വാസ ക്യാമ്പുകളും അനുബന്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി ഏകോപനം നടത്തുന്നതിന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനെ സർക്കാർ ചുമതലപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam