പ്രളയ അറിയിപ്പുകള്‍ ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് എത്തിക്കാന്‍ സഹായിക്കുക

By Web TeamFirst Published Aug 18, 2018, 9:54 AM IST
Highlights

ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശങ്ങള്‍ അയച്ചുകൊടുക്കുന്നത് വഴി കൂടുതല്‍ പേരിലേക്ക് സന്ദേശമെത്തിക്കാം

സര്‍ക്കാരിന്‍റെ അറിയിപ്പുകള്‍ ഇംഗ്ലീഷ് മലയാളം ഭാഷകളിലായതിനാല്‍ പ്രളയത്തെ കുറിച്ചുള്ള അറിയിപ്പുകള്‍ ലഭിക്കാതെ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബഹുഭാഷാ കാള്‍ സെന്‍ററുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് മള്‍ട്ടി ലിംഗ്വല്‍ കാള്‍ സെന്‍റര്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്.  

ബോംബെ ഐഐടിയിലുള്ള ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കള്‍ വഴി സംസ്ഥാനത്ത് പുറപ്പെടുവിക്കുന്ന അറിയിപ്പുകളെ അതത് ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്ത് ഇവരിലേക്ക് എത്തിക്കാനാണ് സംഘം ശ്രമിക്കുന്നത്. 

ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശങ്ങള്‍ അയച്ചുകൊടുക്കുന്നത് വഴി കൂടുതല്‍ പേരിലേക്ക് സന്ദേശമെത്തിക്കുകയും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയുമാണ് ലക്ഷ്യം. 

ഇതിനായി മറ്റു സംസ്ഥാന തൊഴിലാളികളുടെ വാട്സ്ആപ് ഫേസ്ബുക്ക് ഗ്രൂപ്പുകളെ പറ്റി അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. (https://www.facebook.com/KeralaFloodsMultilingualCallCentre/)


 

click me!