
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് പിണറായി നിയമസഭയിൽ വിശദമാക്കി.
എതിർപ്പുകളും വിവാദങ്ങളും ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി സർക്കാർ നയം വിശദീകരിച്ചത്. പദ്ധതി വേണ്ടെന്ന സിപിഐയുടേതടക്കമുള്ള അഭിപ്രായങ്ങൾ തള്ളിക്കൊണ്ടാണ് സമവായത്തിലൂടെ മുന്നോട്ട് പോകുമെന്ന് പിണറായി വ്യക്തമാക്കുന്നത്. പാരിസ്ഥിതിക ആഘാതപഠനവും കേന്ദ്ര ജലകമ്മീഷൻറെ റിപ്പോർട്ടും പദ്ധതിക്ക് അനുകൂലമാണെന്ന് മുഖ്യമന്ത്രി പറയുന്നു.
ജലലഭ്യത അനുസരിച്ച് പ്രതിവർഷം 350 മില്യൻ യൂണിറ്റ് വൈദ്യുതി കിട്ടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പദ്ധതി പ്രദേശത്തിന്‍റെ മുകളിൽ താമസിപ്പിക്കുന്ന ആദിവസാകളെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് അടക്കം പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കള്ളന്മാരെ കെഎസ്ഇബിക്കാർ പദ്ധതിയുടെ പണി തുടങ്ങിയെന്ന് പിടി തോമസ് വിമർശിച്ചു. ജനജീവിതത്തെയും പരിസ്ഥിതിയെയും തകർക്കുന്ന അതിരപ്പിള്ളി ഉപേക്ഷിക്കണമെന്ന പിടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിനായിരുന്നു പിണറായിയുടെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam