തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ വിധി: കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

By Web TeamFirst Published Jan 12, 2019, 6:30 AM IST
Highlights

ഭരണഘടനയുടെ 161 അനുച്ഛേദ പ്രകാരം സർക്കാർ ശുപാർശയോടെ തടവുകാരെ വിട്ടയക്കാൻ ഗവർണർക്ക് തീരുമാനമെടുക്കാം. സംസ്ഥാനത്തിന്‍റെ അവകാശം ഉപയോഗപ്പെടുത്തിയാണ് 2011ൽ വി.എസ്.സർക്കാർ തടവുകാരെ വിട്ടയച്ചത്

തിരുവനന്തപുരം: തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ ആലോചിക്കുന്നു. വിട്ടയച്ചവരെ എട്ടുവർഷത്തിനുശേഷം കണ്ടെത്തുക തന്നെ ഏറെ പ്രയാസമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. 209 തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഒരു ഭരണഘടനാ പ്രശ്നംകൂടിയാണ് സംസ്ഥാനം ഉന്നയിക്കാൻ ഉദ്യേശിക്കുന്നത്. ക്രിമിനൽ ചട്ടപ്രകാരം ജീവപര്യന്ത ശിക്ഷിച്ച തടവുകാരന് 14 വർഷമെങ്കിലും ശിക്ഷ അനുഭവിച്ചാൽ മാത്രമേ വിടുതലിന് അർഹതയുള്ളൂ. 

എന്നാൽ ഭരണഘടനയുടെ 161 അനുച്ഛേദ പ്രകാരം സർക്കാർ ശുപാർശയോടെ തടവുകാരെ വിട്ടയക്കാൻ ഗവർണർക്ക് തീരുമാനമെടുക്കാം. സംസ്ഥാനത്തിന്‍റെ അവകാശം ഉപയോഗപ്പെടുത്തിയാണ് 2011ൽ വി.എസ്.സർക്കാർ തടവുകാരെ വിട്ടയച്ചത്. സർക്കാരിന്‍റെ അവകാശനത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് വിധിയെന്നുള്ള വാദമായിരിക്കും പ്രധാനമായും ഉന്നയിക്കുക. ഹൈക്കോടതി വിധിയുടെ പൂർണരൂപം കൈവശം ലഭിച്ച ശേഷം നിയമോപദേശം തേടിയിട്ടാകും സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിുൽ അന്തിമ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

10 വർഷം തടവ് പൂർത്തിയാക്കിയ 209 പേരെയാണ് വിട്ടയച്ചത്. വിട്ടയച്ചവരുടെ പട്ടിക ഗവർണർ പരിശോധിച്ചശേഷം അനർഹരായവരുണ്ടെങ്കിൽ ശിഷ്ട തടവ് അനുവഭിക്കാനുള്ള നടപടിയെടുക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇക്കാര്യത്തിലെ പ്രയോഗിക തടസ്സങ്ങളുണ്ടെന്നും ആഭ്യന്തരവകുപ്പിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു. വിട്ടയച്ച പലരും ജീവിച്ചിപ്പുണ്ടോയെന്നു പോലും വ്യക്തമല്ല. 

ഓരോരുത്തരെ സംബന്ധിക്കുന്ന രേഖകളും ജയിൽമോചിതരായ പലരും കുടുംബ ജീവിതം നയിക്കുന്നുണ്ടാകും. ഈ സാഹചര്യത്തിൽ അനർഹരെന്ന് കണ്ടെത്തുന്നവരെ വീണ്ടും പൊലീസിനെ കൊണ്ട് അസ്റ്റ് ചെയ്ത ജയിലാക്കുന്നത് സാമൂഹിക പ്രശ്നം തന്നെയായിരു മാറുമെന്നാണ് സർക്കാരിൻറെ വിലയിരുത്തൽ.

click me!