മഴക്കെടുതികള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍- ഇടവപ്പാതി മൊബൈല്‍ ആപ്പ്

By Web DeskFirst Published Jun 11, 2016, 12:10 AM IST
Highlights

തിരുവനന്തപുരം: മഴക്കെടുതികള്‍ മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാന്‍ മൊബൈല്‍ ആപ്പ്.ഇടവപ്പാതി എന്ന മൊബൈല്‍ ആപ്പിലൂടെ ദുരിതക്കാഴ്ചകള്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് അയക്കാം. മഴക്കെടുതികളില്‍ പെട്ടുന്ന പരിഹാരം ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ആശയം.

റോഡിലെ വെളളക്കെട്ട്, കുണ്ടും കുഴിയും, മാലിന്യപ്രശ്‌നം അങ്ങനെ എന്തുമായിക്കൊളളട്ടെ. ഇടവപ്പാതിയിലെ ദുരിതം മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കും, ഇടവപ്പാതിയെന്ന മൊബൈല്‍ ആപ്പിലൂടെ. ആന്‍ഡ്രോയ്ഡ് ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ജില്ല ഏതെന്നും തദ്ദേശസ്ഥാപനമെന്നും ആദ്യം രേഖപ്പെടുത്തണം. പിന്നെ പേരും വിലാസവും സ്ഥലവും നല്‍കണം. നിങ്ങള്‍ കണ്ട മഴക്കെടുതി ചിത്രം ചേര്‍ത്ത് ചെറിയ കുറിപ്പോടെ അയക്കാം. പരാതി നേരെ മുഖ്യമന്ത്രിയുടെ കോള്‍ സെന്ററിലേക്ക് എത്തും. അവിടെ നിന്ന് ബന്ധപ്പെട്ട വകുപ്പുകളിലേക്കും പോകും. ഉടനടി നഷ്‌ട പരിഹാരം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.

പരാതി ആപ്പ് വഴിയെത്തിയാല്‍ പരിഹാരം ഉടനെന്നാണ് ഉറപ്പ്. ഇടവപ്പാതി ആപ്പ് വഴി ഉദ്യോഗസ്ഥരുടെ കാര്യക്ഷമത പൊതുജനങ്ങള്‍ക്ക് പരീക്ഷിക്കുകയും ആവാം.

click me!