
കൊച്ചി: ഇരുപത്തഞ്ചുകാരന്റെ ലിംഗ പദവി നിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. തന്റെ മകനെ ട്രാൻസ്ജൻഡേഴ്സ് അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിനി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി വിധി. മകനെ വിട്ടുകിട്ടണമെന്നായിരുന്നു അമ്മയുടെ ആവശ്യം. അതേസമയം താൻ ട്രാൻസ്ജൻഡർ ആണെന്ന് മകനും കോടതിയിൽ പറഞ്ഞു. ഇതോടെയാണ് കോടതി ലിംഗ പദവി നിർണയം നടത്താൻ ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam