മദ്യനയത്തില്‍ 'ബ്രിട്ടീഷ് മോഡല്‍' ഹിത പരിശോധന വേണമെന്ന് സുധീരന്‍

Published : Jun 26, 2016, 01:07 PM ISTUpdated : Oct 05, 2018, 12:12 AM IST
മദ്യനയത്തില്‍ 'ബ്രിട്ടീഷ് മോഡല്‍' ഹിത പരിശോധന വേണമെന്ന് സുധീരന്‍

Synopsis

തിരുവനന്തപുരം: മദ്യനയം തുടരണോ എന്ന കാര്യത്തിൽ ഹിത പരിശോധനക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിഎം സുധീരൻ. പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് മദ്യനയത്തിൽ തിരുത്തൽ വരുത്തുന്നതെന്ന് എക്സൈസ് മന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിശദീകരിച്ചു.

ലഹരി വിരുദ്ധ ദിനത്തിലും മദ്യ നയത്തെ ചൊല്ലി വാക്പോര് നടന്നത്. മദ്യലോബിക്ക് സര്‍ക്കാര്‍ വഴങ്ങിയെന്ന് ആവര്‍ത്തിച്ച വിഎം സുധീരൻ ആവശ്യപ്പെട്ടത് ബ്രക്സിറ്റ് മോഡൽ ഹിതപരിശോധന. പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണ്ണമായും സര്‍ക്കാര്‍ തള്ളി. സദുദ്ദേശ നിലപാടുകളെ ജനങ്ങള്‍ക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ചിലര്‍ വളച്ചൊടിക്കുന്നു എന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു.

ജനം തള്ളിയ മദ്യ നയമാണ് തിരുത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു ലഹരി വിരുദ്ധദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിലും മുഖ്യമന്ത്രി മദ്യനയത്തിൽ നേരിട്ടൊരു പ്രസ്താവന തയ്യാറായില്ല. ലഹരിക്കെതിരെ വേണ്ടത് ജനകീയ മുന്നേറ്റമാണ്. ജനഭിപ്രായം തേടി മുന്നണിയെ വിശ്വാസത്തിലെടുത്തുള്ള നയം മാറ്റത്തിനാണ് സര്‍ക്കാര്‍ ശ്രമം. എന്നാൽ വിഷയം നിയമസഭയിലും പുറത്തും സര്‍്കകാരിനെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും; മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം