യുഎഇ സഹായം കിട്ടാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

Published : Aug 23, 2018, 06:07 PM ISTUpdated : Sep 10, 2018, 03:55 AM IST
യുഎഇ സഹായം കിട്ടാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

Synopsis

കേരളത്തിന്‍റെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് ഇന്നലെയാണ്.  പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്.  കേന്ദ്രസർക്കാരിന്‍റെ നയം കാരണം ഇപ്പോൾ ഈ സഹായം കേരളത്തിന് കിട്ടാതാകുന്ന നിലയാണ്.

തിരുവനന്തപുരം:യുഎഇ സഹായം കിട്ടാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് കണ്ണന്താനം പറഞ്ഞു. കേരളത്തിന് പണം ധാരാളം ആവശ്യമാണ്.  700 കോടി രൂപ കേരളത്തിന് കിട്ടണം. ഇപ്പോള്‍ കിട്ടിയ 620 കോടി ധനസഹായത്തിന്‍റെ ആദ്യ ഗഡു മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു.

കേരളത്തിന്‍റെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് ഇന്നലെയാണ്.  പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്.  കേന്ദ്രസർക്കാരിന്‍റെ നയം കാരണം ഇപ്പോൾ ഈ സഹായം കേരളത്തിന് കിട്ടാതാകുന്ന നിലയാണ്. എന്നാല്‍ പ്രമുഖ വിദേശകാര്യ വിദഗ്ധർ വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിച്ചിരുന്നു.

പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്‍ശങ്കർ മേനോൻ പറഞ്ഞു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നത്. ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്തിരുന്നു.
 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം