Latest Videos

കേരളത്തിന് ഇത് നെല്ല് വര്‍ഷം

By Web DeskFirst Published Aug 17, 2016, 1:56 AM IST
Highlights

നെല്‍ കൃഷിയുടെ പ്രാധാന്യം വിളിച്ചോതി ഈ മലയാളവര്‍ഷം കേരള സര്‍ക്കാര്‍ നെല്ലുവര്‍ഷമായി ആചരിക്കും. സംസ്ഥാനതല കര്‍ഷകദിനാഘോഷത്തിന്റെ വേളയില്‍ പാലക്കാട് വച്ചാണ് ചിങ്ങം ഒന്ന് മുതല്‍ നെല്ലുവര്‍ഷമായി കൊണ്ടാടാനുള്ള തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്. ഒപ്പം സംസ്ഥാനതല കര്‍ഷകദിനാചരണവും കര്‍ഷകഅവാര്‍ഡ് വിതരണവും പാലക്കാട്ട് നടന്നു.

നെല്‍ക്കതിരിന് ഒരു വര്‍ഷം. കേരളത്തിലെ കാര്‍ഷികമേഖലയെയും നെല്‍കര്‍ഷകരെയും നിലനിര്‍ത്താനും സംരക്ഷിക്കാനും ആണ് സംസ്ഥാനമാകെ ഈ വര്‍ഷം നെല്ലുവര്‍ഷമായി ആചരിക്കാന്‍ തീരുമാനമെടുത്തത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട്ട് വച്ച് നടത്തി. കാര്‍ഷികച്ചിലവിനെ അടിസ്ഥാനപ്പെടുത്തി കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നിശ്ചിതവില ഉറപ്പാക്കാനുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടുപോകും എന്നും കേന്ദ്രസര്‍ക്കാരിന്റെ കൂടി പിന്തുണ ഇക്കാര്യത്തില്‍ ഉറപ്പാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതല കര്‍ഷക അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി നടത്തി. കാര്‍ഷിക വികസനക്ഷേമ വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍, പട്ടികജാതി പട്ടികവകുപ്പ് മന്ത്രി എ കെ ബാലന്‍, പാലക്കാട്, ആലത്തൂര്‍ എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

click me!