ഫേസ്ബുക്ക് പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരളാ പൊലീസ്

Published : Feb 05, 2019, 04:04 PM IST
ഫേസ്ബുക്ക് പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരളാ പൊലീസ്

Synopsis

ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ തുറക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം. 

അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും?  നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? തുടങ്ങിയ  പ്രവചനങ്ങളുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ തുറക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം. കേരളാ പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണെന്നും കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുപോലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം 

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ 
പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക:
നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം...

"അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? 
നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും? 
ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? " 
തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവർ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണ്. ഈ ലിങ്ക് വഴി ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇൻസ്റ്റാൾ ആകുന്ന ആപ്പുകളിലൂടെ നിങ്ങളുടെ വിവരങ്ങൾ ചോർത്തിയെടുക്കുവാനുമുള്ള അവസരവുമാണ് തട്ടിപ്പുകാർക്ക് നൽകുന്നതെന്നോർക്കുക.

ഫേസ്ബുക്കിൽ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുപോലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം. അവര്‍ തരുന്ന ലിങ്കുകള്‍ തുറക്കരുത്. മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അധികം ആളുകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം #isaac_odenttem എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പ്രൈവസി സെറ്റിങ്സിലും, സെക്യൂരിറ്റി സെറ്റിങ്സിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക. നിങ്ങളുടെ അക്കൗണ്ടിൽ സെക്യൂരിറ്റി സെറ്റിങ്സിൽ Apps and Websites എന്ന മെനുവിലൂടെ നിങ്ങൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കാണുവാൻ സാധിക്കും. അതിലുള്ള ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുക. വ്യാജആപ്പുകൾ വഴി Data Sharing ഓപ്ഷനിലൂടെ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ Apps, websites and games മെനുവിൽ സെറ്റിംഗ്സ് Turn Off ചെയ്യുക. കൂടാതെ ഫെയ്സ്ബുക്കിന്റെ സെറ്റിങ്സിൽ Security and login തിരഞ്ഞെടുത്താൽ ടൂ ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി