
തിരുവനന്തപുരം: ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപി യെ കുറ്റപ്പെടുത്തേണ്ടെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്കു കാരണം രാജഗോപാൽ നിയമസഭയില്‍ വിശദമാക്കി.
"
സംസ്ഥാന ബഡ്ജറ്റിനെ പറ്റിയുള്ള പൊതുചര്‍ച്ചയ്ക്കിടെയാണ് ഒ രാജഗോപാല്‍ എം എല്‍എയുടെ പരാമര്‍ശം. സംസ്ഥാനത്തെ വിലക്കയറ്റത്തിനും തൊഴില്‍ ഇല്ലായ്മയ്ക്കും ദാരിദ്രത്തിനും ബിജെപിയെ പഴിക്കേണ്ടെന്നായിരുന്നു ഒ രാജഗോപാല്‍ വിശദമാക്കിയത്. ശബരിമല സംസ്ഥാനത്തെ പ്രധാന പ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ച ഒ രാജഗോപാല്‍ ശബരിമലയിലെ പ്രശ്നങ്ങള്‍ ഇത്രകണ്ട് കലുഷിതമായതിന് പിന്നില്‍ പൊലീസാണെന്നും ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam