കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് ഒരു മില്യണ്‍ ക്ലബ്ബിലേക്ക്

Published : Dec 26, 2018, 02:08 PM ISTUpdated : Dec 26, 2018, 04:40 PM IST
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് ഒരു മില്യണ്‍ ക്ലബ്ബിലേക്ക്

Synopsis

ഒരു മില്യൺ പേജ് ലൈക്കുമായി പുതുവർഷത്തെ വരവേൽക്കുവാൻ ഒരുങ്ങുകയാണ്  കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ്.  നിലവില്‍ 9.40 ലക്ഷം ലൈക്കുകള്‍ ഉള്ള പേജിനെ 10 ലക്ഷത്തിലേക്ക് എത്തിക്കുവാനുള്ള ഉദ്യമത്തിലാണ് കേരള പൊലീസ്. 

തിരുവനന്തപുരം: പൊതുജന ബന്ധത്തിന് പുതുവഴി തുറന്ന  കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒരു മില്യണ്‍ ക്ലബ്ബിലേക്ക്.  നിലവില്‍ 9.40 ലക്ഷം ലൈക്കുകള്‍ ഉള്ള പേജിനെ 10 ലക്ഷത്തിലേക്ക് എത്തിക്കുവാനുള്ള ഉദ്യമത്തിലാണ് കേരളാ പൊലീസ്. 

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ പിന്തള്ളിയാണ് കേരള പൊലീസ് പേജ് ലോകത്തിലെ തന്നെ പൊലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുന്നത്. നവമാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന്റെയും വിവിധ പ്ലാറ്റ്‌ഫോമിലൂടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് പൊലീസ് ആസ്ഥാനത്ത്  കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങിയത്. തുടര്‍ന്ന് ഫേസ്ബുക്ക് പേജില്‍ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക്  പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. 

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് : https://www.facebook.com/keralapolice/

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്, ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും നല്‍കും
മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിക്കും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കും; 59കാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ