പൊലീസ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ നീക്കം

By Web DeskFirst Published Apr 30, 2018, 7:01 AM IST
Highlights
  • പൊലീസ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്
  • അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ നീക്കം

തിരുവനന്തപുരം ജില്ലാ പൊലീസ് സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ നീക്കം. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റിനും സഹകരണ മന്ത്രിയുടെ ഗണ്‍മാനും എതിരായ റിപ്പോർട്ട് അട്ടിമറിക്കാൻ സഹകരണവകുപ്പ് നീക്കം നടത്തുന്നുവെന്നാണ് ആരോപണം.

പൊലീസ് അസോസിയേഷൻറ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡൻറ് ടി.എസ് ബൈജുവും സഹകരണ മന്ത്രിയുടെ ഗണ്‍മാൻ കെ.സാബും ഉള്‍പ്പെടെ 17 പേ‍ക്കെതിരെയാണ് സഹകണ രജിസ്ട്രേറുടെ റിപ്പോർട്ട് . സംഘത്തിൻറെ മുൻ പ്രസിഡൻറ്, സെക്രട്ടറി ഭരണ സമിതി അംഗങ്ങള്‍ എന്നിവരിൽ ഓരോരുത്തരിൽ നിന്നും രണ്ടു ലക്ഷം വീതം തിരിച്ചുപിടിക്കാനും അന്വേഷണ സമിതി ശുപാർശ ചെയ്തിരുന്നു.

പരിധിയിൽ കവിഞ്ഞ് വായ്പ നൽകൽ, കമ്പ്യൂട്ടർ വത്ക്കരഥ്തിൻറെയും പരസ്യത്തിൻറെയും പേരിൽ ചട്ടം മറികടന്നുള്ള സാമ്പത്തികവിനോയഗം എന്നിവയാണ് കണ്ടെത്തിയത്. റിപ്പോർട്ട് അംഗീകരിച്ച  മുൻ സർക്കാർ ഇടത് അനുകൂലികളായി പൊലീസുകാരുടെ ഭരണസമിതി പരിച്ചുവിട്ടുവെങ്കിലും പണം ഈടാക്കായിരുന്നില്ല. ആക്ഷേപം നേരിടുന്ന ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന ആവശ്യപ്പെട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബൈജുവും മന്ത്രിയുടെ ഗണ്‍മാൻ സാബും ഇപ്പോഴത്തെ സഹകരണ മന്ത്രി കടകംപ്പള്ളിക്ക് വീണ്ടും നിവേദനം നൽകി. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ കേസു നിലനിൽക്കുമ്പോള്‍ തന്നെ വീണ്ടും ആക്ഷേപം നേരിടുന്നവരുടെ വാദം കേള്‍ക്കാനായി സർക്കാർ ഉത്തരവിറക്കിയത്. അടുത്തമാസം ഹാജരാകാണ് ഉത്തരവ്.  സർക്കാർ അംഗീകരിച്ച രിപ്പോർട്ടിൻ മേൽ വീണ്ടും വാദം കേള്‍ക്കുന്നത് സഹകരണചട്ടങ്ങള്‍ക്ക് എതിരെന്നാണ് ആക്ഷേപം. എന്നാൽ മുൻ സർക്കാരിൻെത് വസ്തുതാവിരുദ്ധ റിപ്പോർട്ടായതിതുകൊണ്ടാണ് വീണ്ടും  സർക്കാരിനെ സമീപിക്കേണ്ടിവന്നതെന്ന അസോസിയേഷൻ സംസ്ഥാന പ്രസി‍ഡൻറ് ടി.എസ്.ബൈജു പ്രതികരിച്ചു.

click me!