കണക്കെടുപ്പ് കഴിഞ്ഞു; ഉന്നതരുടെ സുരക്ഷയ്ക്ക് 984 പൊലീസുകാര്‍

Web Desk |  
Published : Jun 20, 2018, 06:37 PM ISTUpdated : Jun 29, 2018, 04:27 PM IST
കണക്കെടുപ്പ് കഴിഞ്ഞു; ഉന്നതരുടെ സുരക്ഷയ്ക്ക് 984 പൊലീസുകാര്‍

Synopsis

എഡിജിപി നടത്തിയ കണക്കെടുപ്പിന്‍റെ വിവരങ്ങള്‍ ഏഷ്യനെറ്റ് ന്യൂസിന്  ഉന്നതരുടെ സുരക്ഷയ്ക്ക് 984 പൊലീസുകാര്‍

തിരുവനന്തപുരം: പൊലീസുകാരെയും ക്യാമ്പ് ഫോളോവര്‍മാരെയും അംഗരക്ഷകരാക്കി കൊണ്ടുനടക്കുന്നവരുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. 984 പൊലീസുകാരാണ് അംഗരക്ഷരായും ഉന്നതരുടെ ഓഫീസുകളിലും മറ്റുമായി ജോലി ചെയ്യുന്നതെന്നാണ് അന്തിമ പട്ടിക വ്യക്തമാക്കുന്നത്. എഡിജിപി നടത്തിയ കണക്കെടുപ്പിന്‍റെ വിവരങ്ങള്‍ ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു. 

പൊലീസ് ഉന്നതരുടെ വീട്ടുപണിക്കായി 29 ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഉന്നതരുടെ സുരക്ഷയ്ക്ക് ആകെ 984 പൊലീസുകാര്‍. മന്ത്രിമാർക്കും ജുഡിഷ്യൽ ഓഫീസർമാർക്കുമൊപ്പമാണ് കൂടുതൽ പൊലീസുകാർ ഉള്ളത്. ജഡ്ജിമാരുടെ സുരക്ഷയ്ക്കായി 173 പേരും മന്ത്രിമാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് 388 പേരുമാണ് ഉള്ളത്.

ഐപിഎസ് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം 333 പേരും ഐഎഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 64 പൊലീസുകാരും പ്രവര്‍ത്തിക്കുന്നു. നിയമനങ്ങളിൽ പലതും ചട്ടങ്ങൾ ലംഘിച്ചാണെന്നും വ്യക്തമാകുന്നു. ഡിജിപിയുടെ സുരക്ഷയ്ക്ക് മാത്രമായി മൂന്ന് എസ്യുവി വാഹനങ്ങളാണ് ഉള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്ത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി