പാലക്കാട് അറസ്റ്റിലായ ബോഡോ തീവ്രവാദി നേതാവിനെ അസം പൊലീസിന് കൈമാറി

By Web DeskFirst Published Jul 29, 2016, 7:29 PM IST
Highlights

പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ടുനിന്നും അറസ്റ്റിലായ ബോഡോ തീവ്രവാദി നേതാവിനെ അസം പൊലീസിന് കൈമാറി. കഞ്ചിക്കോട്ടെ സ്വകാര്യ ഇരുമ്പുരുക്ക് കമ്പനിയില്‍ തൊഴിലാളിയായി ഒളിവുജീവിതം നയിക്കുകയായിരുന്നു ഇയാള്‍. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ ഏരിയാ കമാന്‍ഡര്‍ ആണ് പിടിയിലായ കോര്‍മേശ്വര്‍ ബസുമിത്രി.

അസം സോനിത്പൂര്‍ സോനസുള്ളി സ്വദേശിയായ ഇയാല്‍ക്ക് 28 വയസുണ്ട്. കഴിഞ്ഞ മെയ് മാസമാണ് ഇയാള്‍ മറ്റ് മൂന്ന് അസം സ്വദേശികളോടൊപ്പം പാലക്കാട് കഞ്ചിക്കോട്ട് എത്തുന്നത്.ധര്‍മേഷ് എന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോര്‍മേശ്വറിനെ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി  എംഎല്‍ സുനിലിന്‍റെ നേതയത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പിടികൂടിയത്.

കോര്‍മേശ്വര്‍നൊപ്പം സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതായി വിവരം ലഭിച്ചിട്ടില്ല. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ അസമില്‍ നിന്നെത്തിയ അന്വേഷണസംഘം  കൊണ്ടുപോകും.

click me!