ജിഷ്ണു കേസ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു

Web Desk |  
Published : Apr 06, 2017, 02:27 PM ISTUpdated : Oct 04, 2018, 06:07 PM IST
ജിഷ്ണു കേസ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു

Synopsis

തിരുവനന്തപുരം: ജിഷ്ണു കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക് കേരള ഡി ജി പി ലോക്നാഥ് ബെഹ്റ കത്തയച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മേല്‍ ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

നേരത്തെ രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുംചൂടിനിടയിലും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്