'ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകൂ'; അഭ്യര്‍ത്ഥനയുമായി കേരള പൊലീസ്

Published : Aug 18, 2018, 02:04 PM ISTUpdated : Sep 10, 2018, 12:55 AM IST
'ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകൂ'; അഭ്യര്‍ത്ഥനയുമായി കേരള പൊലീസ്

Synopsis

പ്രളയക്കെടുതില്‍ ദുരന്തം അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താന്‍ രാപ്പകല്‍ ഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ അഭ്യര്‍ത്ഥന നടത്തുകയാണ് കേരള പൊലീസ്.

തിരുവനന്തപുരം: പ്രളയക്കെടുതില്‍ ദുരന്തം അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താന്‍ രാപ്പകല്‍ ഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ അഭ്യര്‍ത്ഥന നടത്തുകയാണ് കേരള പൊലീസ്.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഓർക്കുക: നമ്മൾ ഒരു ദുരന്തമുഖത്താണ് .
വലിയൊരു രക്ഷാ പ്രവർത്തനത്തിനിടയിലാണു നാം. പ്രളയ ദുരന്തത്തിൽ നിന്നും കരകയറാനും അതിജീവിക്കാനും ഉത്തരവാദിത്വത്തോടെ ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാം. ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാവുക.. ദുരിതബാധിതരെ സഹായിക്കുക. പ്രളയബാധിതപ്രദേശങ്ങളിൽ അനാവശ്യയാത്ര ഒഴിവാക്കുക. കൂട്ടം കൂടി നിന്ന് രക്ഷാവാഹനങ്ങൾക്കു തടസ്സമുണ്ടാക്കാതിരിക്കുക.

നമുക്ക്‌ ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കാം. ജില്ലകളിൽ ദുരിതബാധിതർക്ക് ആവശ്യം വേണ്ട വസ്തുക്കളെകുറിച്ചും സഹായ കേന്ദ്രങ്ങളെക്കുറിച്ചുമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :  https://keralarescue.in/district_needs/

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ