
കോഴിക്കോട്: കേരളം മഹാ പ്രളയത്തിന്‍റെ പിടിയിലാണ്. കേരളത്തിന്‍റെ കണ്ണീരും നിലവിളിയും മാറ്റാനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഏവരും രംഗത്തെത്തിയിട്ടുണ്ട്. അതിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ചിലയിടങ്ങളിലെങ്കിലും ഉയരുന്നുണ്ട്.
കോഴിക്കോട് രാമനാട്ടുകര ഗണപത് ഹൈസ്കൂളിൽ രാഷ്ട്രീയ പാർട്ടിക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് എത്തിയിട്ടുണ്ട്.
റിലീഫ് പ്രവർത്തനങ്ങൾ തങ്ങളുടെ പേരിലാകണം എന്നു പറഞ്ഞാണു ഇവർ പ്രശ്നമുണ്ടാക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഷംസീര്‍ കാരാട് എന്ന യുവാവ് പറഞ്ഞു.
സ്ഥലത്ത് സംഘർഷാവസ്ഥയാണെന്നും രാഷ്ട്രീയ ചിന്തകൾക്കതീതമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹകരിക്കണമെന്നും വിഷയത്തില്‍ പൊലീസ് ഇടപെടുന്നുണ്ടെന്നും അലി നസീഫ് പനങ്ങോടനും ഫേസ്ബുക്കിലൂടെ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam