സംസ്ഥാനത്തെ റേഷന്‍വിതരണം 20 വര്‍ഷം മുമ്പ് തയ്യാറാക്കിയ പട്ടികയില്‍ നിന്ന്

By Web DeskFirst Published Sep 21, 2016, 7:09 AM IST
Highlights

1997 ലാണ് സംസ്ഥാനത്തെ കാര്‍ഡുടകമളെ ബിപിഎല്‍, എപിഎല്‍ പട്ടിയില്‍ പെടുത്തിയത്. പട്ടികയെക്കുറിച്ച് അന്ന് മുതല്‍ തന്നെ ആക്ഷേപമുണ്ടായിരുന്നു. വര്‍ഷം ഇരുപതാകുന്നു. പക്ഷേ ആ പട്ടിക ഇതുവരെ പുതുക്കിയില്ല. ബിപിഎല്‍ കാര്‍ഡുളള ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ അവരെ പട്ടികയില്‍ നിന്ന് നീക്കിയെന്നതാണ് വന്ന ഏക മാറ്റം. ഇന്ന് സാഹചര്യം ഒരുപാട് മാറി. 

പക്ഷേ സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയെത്തുടര്‍ന്ന് ഈ പട്ടിക പുതുക്കിയില്ല. അര്‍ഹരല്ലാത്ത നിരവധി പേര്‍ക്ക് ഇപ്പോഴും റേഷന്‍ അനുവദിക്കുന്നു. പലരും അത് വാങ്ങുന്നില്ല. വാങ്ങിയവര്‍ തന്നെ മറിച്ചുവില്‍ക്കുന്നു. വാങ്ങാത്ത റേഷന്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു, പുതിയ പട്ടിക ബോധപൂര്‍വ്വം തയ്യാറാക്കാതാണെന്നാണ് ഉയരുന്ന ആരോപണം. പട്ടിക പുതുക്കി റേഷന്‍വിതരണം ചെയ്ത് കഴിഞ്ഞാല്‍ അരിയുടെയും മറ്റ് റേഷന്‍സാധനങ്ങളുടെയും അളവ് കുറയുകയും കരിഞ്ചന്തക്കാര്‍ക്ക് തിരിച്ചടിയാവുകയും ചെയ്യും.

ഇതു തന്നെയാണ് മണ്ണെണ്ണയുടെയും സ്ഥിതി. സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പും വൈദ്യുതി വകുപ്പും പറയുന്നത് രണ്ട് കണക്ക്. വൈദ്യുതീകരിച്ച വീട്ടുടമകള്‍ പോലും വൈദ്യുതി ഇല്ലെന്ന പേരില്‍ ഇപ്പോഴും മാസം 4 ലിറ്റര്‍ വീതം മണ്ണെണ്ണ വാങ്ങുന്നുണ്ട്. 

വാങ്ങാത്തവരുടെ മണ്ണെണ്ണ യഥേഷ്ടം കരിഞ്ചന്തയിലേക്കും ഒഴുകുന്നു. അതുകൊണ്ടു തന്നെ വൈദ്യുതീകരിച്ച വീടുകളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ഇപ്പോഴും പല ഉദ്യോഗസ്ഥരും ശ്രമിക്കുന്നില്ല.


 

click me!