പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനം തുടരുന്നു

Published : Jan 14, 2017, 04:18 AM ISTUpdated : Oct 05, 2018, 01:15 AM IST
പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനം തുടരുന്നു

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനം തുടരുന്നു. വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ ബന്ധുനിയമനവിവാദം സർക്കാരിനെ പിടിച്ച് ഉലച്ചുവെങ്കിലും കാര്യങ്ങളിൽ ഇപ്പോഴും മാറ്റമില്ലെന്ന് രേഖകള്‍  പറയുന്നു. റിയാബ് തയ്യാറാക്കിയ  പട്ടിക മറികടന്നാണ് തലപ്പത്തെ നിയമനങ്ങള്‍.

പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീറിൻറെ കേരള സ്റ്റേറ്റ് ഇൻഡ്രസ്ട്രിയൽസ് ആന്‍റ് പ്രസ് എംഡിയായുള്ള നിയമനമാണ് സർക്കാരിനെ പിടിച്ചുലച്ച സംഭവം. ഇതിനു പിന്നലെ സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ ആരുനിയമനങ്ങളും വിവാദമായി.  ഇ.പി.ജയരാജന് മന്ത്രിസ്ഥാനമൊഴിയേണ്ടിയും വന്നു. ഒരു മന്ത്രിക്ക് സ്ഥാനമൊഴിയേണ്ടിവന്നുവെങ്കിലും ചട്ടം ലംഘിച്ചുള്ള നിയമനങ്ങള്‍ ഇപ്പോഴും വകുപ്പിൽ തുടരുകയാണ്. 

വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ റിയാബിലെ വിദഗ്ധസമിതി അഭിമുഖം നടത്തിയ നിർദ്ദേശിച്ച രണ്ടുപേരെ മറികടന്ന് പട്ടികയിലൊന്നും പെടാത്ത സുധീറിനെ നിയമിച്ചുവെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഇതേ കാര്യങ്ങളാണ് ഇപ്പോഴും നടക്കുന്നത്. സുധീറിൻറെ നിയമനം റദ്ദാക്കിയ ശേഷം ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ.ബീനക്കായിരുന്നു കെഎസ്ഐഇയുടെ എംഡിയുടെ ചുമതല. 

ഇതേ സ്ഥാപനത്തിന്‍റെ തലപ്പത്തേക്ക് റിയാബ് ശുപാ‍ശ ചെയ്തത് പ്രതാപ് സിംങ്, ജ്യോതികുമാർ.ബി എന്നിവരുടെ പേരുകളാണ്. ഈ പേരുകൾ മറിടകന്ന് ഫെബി വർഗീസെന്ന ഉദ്യോഗസ്ഥനെ കെഎസ്ഐഇ നിയമിച്ചു. കൊല്ലം മിനറൽഎസ് ആൻറ് മെൻൽസി എംഡിയായി ഫബി വ‍ർഗീസിനെ ഇങ്ങോട്ടോക്ക് മാറ്റുകയായിരുന്നു. 

ഒരു പൊതുമേഖല സ്ഥാപനത്തിന്‍റെ എംഡിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിൽ തെറ്റില്ലെന്നാണ് ഇതേ കുറിച്ച് വ്യവസായവകുപ്പിലെ ഉന്നതരുടെ പ്രതികരണം. എങ്കിൽ എന്തിനാണ് റിയാബിലൂടെ ഈ തസ്തികയലേക്ക് അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയെന്നാണ് ആക്ഷേപം.  

കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അടുത്ത ബന്ധുവായ എസ്.ആർ.വിനയകുമാറിനെ  കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എംഡിയായി നിയമിച്ചത്. വിദൂര വിദ്യാഭ്യാസവകുപ്പിലെ സൂപ്രണ്ടായി വിനയകുമാറിന് ഡെപ്യൂട്ടനിലായിരുന്നു നിയയമനം. 

ഈ തസ്തികയിലേക്ക് രണ്ടുപേരെ റിയാബ് ശുപാർ‍ശ ചെയതിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റർ 16ന് ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചുവെങ്കിലും വിനയനമകുമാറിനെ ഒരു വർഷം കൂടി ഈ സർക്കാർ നീട്ടിനൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം