കേരളത്തിലെ പൊതുകിണറുകളിൽ 85 ശതമാനവും മലിനം

Published : Mar 16, 2017, 08:24 PM ISTUpdated : Oct 04, 2018, 11:27 PM IST
കേരളത്തിലെ പൊതുകിണറുകളിൽ 85 ശതമാനവും മലിനം

Synopsis

തിരുവനന്തപുരം: കേരളത്തിലെ പൊതുകിണറുകളിൽ 85 ശതമാനവും പരിപാലിക്കപ്പെടാതെ മലിനമാണെന്ന് ജല വിഭവ പഠന കേന്ദ്രത്തിന്‍റെ കണ്ടെത്തൽ. ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ഇത്തരം കിണറുകൾ കണ്ടെത്തി ശുചീകരിക്കുകയാണ് ആവശ്യമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ 66 ലക്ഷം പൊതുകിണറുകളിൽ 85 ശതമാനവും മലിനമാണെന്നാണ് ജല വിഭവ പഠന കേന്ദ്രത്തിന്‍റെ റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇത്തരം കിണറുകൾ നവീകരിക്കാനുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചി
ട്ടില്ല. കേരളം കൊടും വരൾച്ച നേരിടുന്ന സാഹചര്യത്തിൽ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ഇത്തരം പദ്ധതികൾ അനിവാര്യമാണെന്നും ഗവേഷണ സ്ഥാപനമായ സി.ഡബ്യൂ.ആര്‍.ഡി.എമ്മിന്‍റെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

വരൾച്ചയെ നേരിടാൻ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് ശാശ്വത പരിഹാരം അല്ല. പരമ്പാരാഗത ജല സ്രോതസ്സുകൾ സംരക്ഷിക്കുകയാണ് ആവശ്യം. കൃത്രിമ മഴ എന്ന ആശയം പലയിടത്തും പരാജയപ്പെട്ടിട്ടുണ്ട്. ജലം വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള പദ്ധതികൾ പ്രായോഗികമാണെന്നും വിദഗ്ദർ ചൂണ്ടികാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?