
അതേ സമയം റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസക്കാർ കേരളത്തിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷ നിയമം നടപ്പായാല്‍ മുന്‍ഗണന പട്ടികയിൽ ഉള്ള എല്ലാവർക്കും സൗജന്യമായി അരി നൽകണോ എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി സഭയെ അറിയിച്ചു. ഇതിന് മുന്നോടിയായി സോഷ്യൽ ഓഡിറ്റ് നടത്തും. മുൻഗണനാ പട്ടികയെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഈ മാസം 30 ന് മുൻപ് അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
വിളനാശം,വിലയിടിവ്, വായ്പ്പതിരിച്ചടവ് എന്നിവമൂലം കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 60 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രിയും സഭയെ രേഖമൂലം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam