സംസ്ഥാന സ്കൂൾ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാടിന് കിരീടം

By Web TeamFirst Published Dec 10, 2018, 6:13 AM IST
Highlights

പുലര്‍ച്ചെയാണ് മത്സരങ്ങൾ അവസാനിച്ചത്. മൂന്നു ദിവസം കൊണ്ട് മേള നടത്താൻ ആയതു നേട്ടം ആയെന്നു ഡിപിഐ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലയ്ക്ക് കിരീടം. പാലക്കാട് 930 പോയിന്‍റ് നേടിയപ്പോൾ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതായി. പുലര്‍ച്ചെയാണ് മത്സരങ്ങൾ അവസാനിച്ചത്. മൂന്നു ദിവസം കൊണ്ട് മേള നടത്താൻ ആയതു നേട്ടം ആയെന്നു ഡിപിഐ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

സ്വർണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയും ആണ് ആലപ്പുഴ മേള കൊടി ഇറങ്ങിയത്.  പ്രളയത്തെ തുടർന്ന് ആദ്യം ഉപേക്ഷിച്ച മേള പിന്നെ മൂന്നു ദിവസം കൊണ്ട് നടത്തി ചരിതം എഴുതി. നിരവധി വിധി കർത്താക്കളെ പരാതി മൂലം മാറ്റേണ്ടി വന്നത് പോരായ്‌മ ആയി. മത്സരാർത്ഥികളുടെ പ്രതിഷേധത്തിനും കണ്ണീരിനും ആലപ്പുഴയും സാക്ഷിയായി.

കവിത മോഷണത്തിൽ പെട്ട ദീപ നിശാന്തിനെ വിധി കർത്താവാക്കിയത് വൻ വിവാദമായി.ഒടുവിൽ ദീപയുടെ മൂല്യ നിർണയം റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ് തടി ഊരി. മേള മൂന്നു ദിവസം ആയപ്പോൾ മത്സരക്രമം പലപ്പോഴും താളം തെറ്റിച്ചു. കുറവായിരുന്നു എങ്കിലും അപ്പീലുകൾ പൂർണമായും ഒഴിവായില്ല

click me!