
തിരുവനന്തപുരം: കേരളത്തെ ഗ്രസിച്ച മഹാപ്രളത്തിനും ഓണാവധിക്കും ശേഷം സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രളയബാധിത മേഖലകളിലെ സ്കൂളുകളിലും ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകളിലും ശുചീകരണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുട്ടികൾക്ക് ഇവ നാളെ മുതൽ വിതരണം ചെയ്യുമെന്നാണ് അധികൃതരുടെ ഉറപ്പ്.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നവ ഉൾപ്പെടെയുളള മുന്നൂറിലേറെ സ്കൂളുകൾ ഇന്ന് തുറക്കില്ല. ആലപ്പുഴയിൽ കുട്ടനാട്, അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളിൽ പ്രൊഫഷണൽ കോളേജ് അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴമൂലം ഏറെ അധ്യായന ദിവസങ്ങള്‍ ഇത്തവണ നഷ്ടപ്പെട്ടിട്ടുണ്ട്.
ഇതോടെ ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തിൽ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ആഗസ്റ്റ് 31 നുള്ളിൽ അവരവരുടെ സ്കൂളുകളിൽ വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam