രണ്ട് ഏക്കര്‍ ഭൂമിയുളളവര്‍ക്ക് പെന്‍ഷനില്ല: നിര്‍ദേശത്തിനെതിരെ പ്രതിഷേധം

Published : Feb 03, 2018, 06:27 AM ISTUpdated : Oct 04, 2018, 05:49 PM IST
രണ്ട് ഏക്കര്‍ ഭൂമിയുളളവര്‍ക്ക് പെന്‍ഷനില്ല: നിര്‍ദേശത്തിനെതിരെ പ്രതിഷേധം

Synopsis

കോഴിക്കോട്: രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയുളള കര്‍ഷകരെ സാമൂഹ്യക്ഷേമ പെന്‍ഷനില്‍നിന്ന് ഒഴിവാക്കാനുളള ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ കര്‍ഷക സംഘടനകള്‍. ആനുകൂല്യം നല്‍കുന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് പരിധി നിശ്ചയിച്ചത് ശരിയല്ലെന്നാണ് സിപിഐ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നിലപാട്.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ ശുദ്ധീകരണ പരിപാടി നടപ്പാക്കുമെന്നാണ് തോമസ് ഐസകിന്‍റെ ബജറ്റ് പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെന്‍ഷനുളള വരുമാനപരിധി ഒരു ലക്ഷം രൂപയാണെങ്കിലും ഇതിലുമേറെ വരുമാനമുളളവര്‍ പെന്‍ഷന്‍ വാങ്ങിക്കുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചത്. 

രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍, 1200 സ്ക്വയര്‍ ഫീറ്റില്‍ കൂടുതലുളള വീടുളളവര്‍, 1000സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുളള വാഹനങ്ങളുളളവര്‍, ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ എന്നിവരാണ് പെന്‍ഷന്‍ പട്ടികയില്‍നിന്ന് പുറത്തായത്. രണ്ടേക്കറെന്ന പരിധി നിശ്ചയിച്ചതോടെ ഇടത്തരം കര്‍ഷകരില്‍ നല്ലൊരു പങ്കും സാമൂഹ്യക്ഷേമ പെന്‍ഷന് അര്‍ഹരല്ലാതാകും. സിപിഐ കര്‍ഷക സംഘടനയായ കിസാന്‍ സഭ, ഹരിതസേന തുടങ്ങിയ സംഘടനകള്‍ ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തി.

സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം പേര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കാനായി ആറായിരം കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ഈ ബാധ്യത നിയന്ത്രിക്കാനാണ് ധനമന്ത്രിയുടെ കര്‍ശന നടപടി. അതേസമയം സിപിഎമ്മിന്‍റെ കര്‍ഷക സംഘടനയായ കര്‍ഷക സംഘം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ