
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി- ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,41,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമടക്കം 2,935 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഹയര്‍സെക്കണ്ടറി- വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ രാവിലേയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് ശേഷവും ആണ് നടക്കുക.
കടുത്ത വേനല്‍ച്ചൂട് കാരണം പരീക്ഷാഹാളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുത്തതായി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ മാസം 28ന് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam