
പൊലീസ് തലപ്പത്തെ വലിയ ഇളക്കി പ്രതിഷ്ഠകൾക്കുശേഷമാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. സാധാരണ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയ യോഗംമാണ് പൊലീസ് ആസ്ഥാനത്ത് വിളിച്ചു ചേർക്കുന്നത്. ഈ രീതിയിൽ പിണറായി മാറ്റംവരുത്തുകയാണ്. ക്രമസമാധാനം, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇൻലിജൻസ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരെയും ഒരുമിച്ച് മുഖ്യമന്ത്രി അതിസംബോധന ചെയ്യും.
തിരുവനന്തപുരം ജില്ലയിലുള്ള എസ്പിറാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർ മാത്രം പൊലീസ് ആസ്ഥാനത്തെത്തും. മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥർ വീഡിയോ കോണ്‍ഫറൻസിഗം വഴി മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കും. പൊലീസ് അഴിതി തുടച്ചുനീക്കുകയാണ് പ്രഥമ പരിഗണയെന്നാണ് പുതിയ സർക്കാരിന്‍റെ പൊലീസ് നയം.
സ്ഥലമാറ്റത്തിലും അന്വേഷണത്തിൽ ഒരു ബാഹ്യഇടപെടലും അനുവദിക്കില്ല. ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. പരാതി ലഭിച്ചാൽ ദിവസങ്ങള്‍ക്കുള്ളിൽ നടപടി സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കണം. അഴിമതിയും മോശം പ്രതിച്ഛായുമുള്ള ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പും മുഖ്യമന്ത്രിയുടെ നയപ്രസംഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.
സെക്രട്ടറിയേറ്റ് ജീവനക്കാരെ മുഴവൻ സെന്‍റര്‍ സ്റ്റേഡിയത്തിൽ വിളിച്ചു ചേർത്ത് മുഖ്യമന്ത്രി ഭരണനയം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സേനയെ നയിക്കുന്ന മുഴുഴൃവൻ ഉദ്യോഗസ്ഥരെയും ഒരുമിച്ച് വിളിച്ചുചേർക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam