പരവൂര്‍ ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കൃഷ്ണക്കും കിഷോറിനും യൂറോപ്പില്‍ നിന്ന് സഹായ വാഗ്ദാനം

Published : Apr 19, 2016, 05:55 AM ISTUpdated : Oct 05, 2018, 12:47 AM IST
പരവൂര്‍ ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കൃഷ്ണക്കും കിഷോറിനും യൂറോപ്പില്‍ നിന്ന് സഹായ വാഗ്ദാനം

Synopsis

രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായി ഒറ്റപ്പെട്ട പറക്കമുറ്റാത്ത കൃഷ്ണയുടെയും കിഷോറിന്റെയും വാര്‍ത്ത ഏവരിലും നൊമ്പരമുണ്ടാക്കിയിരുന്നു.മാധ്യമ വാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞാണ് ഇവരുടെ സഹായത്തിനായി ഹോളണ്ട് ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫുട്‌ബോളില്‍ കമ്പമുള്ള കിഷോറിനും കൃഷ്ണക്കും ഹോളണ്ടില്‍ വിദഗ്ധ പരിശീലനത്തിനും പഠനത്തിനുമുള്ള സൗകര്യമൊരുക്കാമെന്ന് ഇവരുടെ വീട്ടിലെത്തിയ ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതരായ മേരി കോക്ക്,ജെര്‍ജെന്‍ കോക്ക് എന്നിവര്‍ പറഞ്ഞു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഗ്രീന്‍ഫീല്‍ഡ് കബ്‌സ് അധികൃതര്‍ക്കൊപ്പമാണ് ഇരുവരും കൃഷ്ണയെയും കിഷോറിനെയും കാണാന്‍ ഇവരുടെ വീട്ടിലെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി-സിപിഎം സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലായി, നെട്ടയം മലമുകളിൽ ലാത്തിചാർജ്ജ്; വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്
അമേരിക്കയുടെ ധൃതിപിടിച്ച നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി യൂറോപ്യൻ രാഷ്ട്രങ്ങൾ; ഇറാനുമായി അതിവേഗ കരാർ ഒപ്പിടുന്നത് ദോഷം ചെയ്തേക്കുമെന്ന് ആശങ്ക